അഭിമന്യുവിന്റെ കഥ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്; ട്രെയിലറിന് വൻവരവേൽപ്പ്

എറണാകുളം മഹാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന സിനിമ, പത്മവ്യൂഹത്തിലെ അഭിമന്യു വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിനീഷ് ആരാധ്യയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.

മഹാരാജാസിന്റെ ഇടനാഴിയില്‍ എതിരാളികള്‍ കൊലപെടുത്തിയ അഭിമന്യുവെന്ന വിദ്യാര്‍ഥിയുടെ ലോകമാണ് പത്മവ്യൂഹത്തിലെ അഭിമന്യു.വട്ടവടയിലെ വീട്ടില്‍ നിന്ന് ഉപരിപഠനത്തിനായി  നഗരത്തിലെത്തുന്നതും കാംപസിലെ നേതാവായി മാറുന്നതുമാണ് സിനിമയുെട കഥ. വയനാട് സ്വദേശി ആകാശ് ആര്യനാണ് അഭിമന്യുവായി വേഷമിടുന്നത്. സിനിമയില്‍ ഇന്ദ്രന്‍സ് അച്ഛനായും  ജെ, ശൈലജ അമ്മയായും അഭിനയിക്കുന്നു. 

സോനാ നായരും ഭാഗ്യശ്രീയും മഹാരാജാസിലെ അഭിമന്യുവിന്റെ  പ്രിയ അധ്യാപികരമാരുടെ വേഷത്തിലെത്തുന്നത്. . സൈമണ്‍ ബ്രിട്ടോയും കുടുംബവും വീടുമെല്ലാം അതേ പടി സിനിമയിലുണ്ട്. ഇടതുപക്ഷ ചിന്തഗതിയുള്ളവരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ  റെഡ് മലബാര്‍ കോമ്രേഡ് സെല്ലാണ്  നിര്‍മാണം.