'സന്ദേശം' സിനിമ നൽകുന്ന സന്ദേശമെന്ത്? വിയോജിപ്പ്; തുറന്നുപറഞ്ഞ് ശ്യാം; വിഡിയോ

സന്ദേശം എന്ന ചിത്രം മുന്നോട്ടുവെക്കുന്ന സന്ദേശത്തിൽ വിയോജിപ്പുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. റാണി പദ്മിനിയുടെ പരാജയത്തിന് കാരണം തന്റെ തിരക്കഥയാണെന്നും റേഡിയോ മാംഗോക്ക് അനുവദിച്ച അഭിമുഖത്തിൽ ശ്യാം പറ‍ഞ്ഞു. 

''സന്ദേശം എന്ന സിനിമ നൽകുന്ന സന്ദേശമാണ് നൽകുന്നതെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാൻ. പക്ഷേ സിനിമ വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത''-ശ്യാം പറഞ്ഞു. 

''റാണി പദ്മിനിയുടെ ക്ലൈമാക്സ് ദാരുണമായിപ്പോയി എന്നു തോന്നിയിട്ടുണ്ട്. എന്റെ കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ആ സിനിമ മോശമായത്. റാണി പദ്മിനിയിൽ നിന്നു പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ച് നന്നാക്കിയത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കി മുന്നോട്ട് നയിച്ചതെന്ന് പറയാം''–ശ്യാം പറയുന്നു.

സന്ദേശമെന്ന സിനിമയെക്കുറിച്ചുള്ള പരാമർശത്തെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു.