ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്മെന്റ്; താത്പര്യമില്ല: തുറന്നുപറഞ്ഞ് ലക്ഷ്മി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി വിവരമില്ലാത്ത മൂവ്മെന്റ് എന്ന് നടി ലക്ഷ്മി മേനോൻ. വനിതാ കൂട്ടായ്മയൊക്കെ നല്ലതാണെന്നും എന്നാൽ തനിക്കതിൽ താത്പര്യമില്ലെന്നും ലക്ഷ്മി ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 

''ഡബ്ല്യുസിസിയൊക്കെ നല്ലതാണ്.പക്ഷേ എനിക്ക് താത്പര്യമില്ല. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിക്കങ്ങനെ തോന്നി എന്ന് മാത്രം''-ലക്ഷ്മി പറഞ്ഞു. 

ഇത്രയും പറഞ്ഞതുകൊണ്ട് ആരെങ്കിലും എനിക്കെതിരെ പ്രതിഷേധിച്ചാൽ എനിക്കൊന്നുമില്ല.  അഭിപ്രായം തുറന്നുപറയുക എന്നത് എന്റെ സ്വാതന്ത്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും പേടിക്കാതെ പറയുമെന്നും ലക്ഷ്മി പറഞ്ഞു.