ഹേമ കമ്മറ്റി റിപ്പോര്‍ട്ടിൽ സ്വകാര്യവിവരങ്ങൾ; പുറത്തു വിടാനാകില്ല: സജി ചെറിയാൻ

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. സമഗ്രമായ നിയമനിര്‍മാണം ആവശ്യമായതിനാല്‍തിരക്കിട്ട് അവതരിപ്പിക്കാനാവില്ലെന്നും മന്ത്രി കെ.കെ.രമയുടെ സബമിഷന് മറുപടിയായി പറഞ്ഞു. സിനിമ മേഖലയില്‍പ്രവര്‍ത്തിക്കുന്ന വനിതകള്‍ പറഞ്ഞ വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള ലൈംഗിചൂഷണം ഉണ്ടെന്ന് സ്ത്രീകള്‍ പറഞ്ഞിട്ടും ഹേമ കമ്മിഷൻ റിപ്പോര്‍ട്ടിന്‍മേല്‍തുടര്‍നടപടി സ്വകരിക്കാത്തത് ഗുതുതര വീഴ്ചയാണെന്ന് കെ.കെ.രമ ആരോപിച്ചു