തോന്നിയത് വിളിച്ച് പറയുമ്പോൾ സൂക്ഷിക്കണം; ബഹുമാനിക്കാന്‍ പഠിക്കൂ: അനശ്വര

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവ് നടത്തുന്ന 'റെഫ്യൂസ് ദ അബ്യൂസ്' ക്യാമ്പയിനിൽ പങ്കെടുത്ത് നടി അനശ്വര രാജനും. സൈബർ ഇടങ്ങളിൽ നിന്നുമുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെയും സദാചാര ആങ്ങളമാർക്കെതിരെയുമാണ് അനശ്വരയുടെ വാക്കുകൾ. നാലു ചുവരുകള്‍ക്ക് ഉള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചു പറയുമ്പോള്‍ സൂക്ഷിക്കണമെന്നാണ് അനശ്വര പറയുന്നത്. 

'ഞാൻ പങ്കുവയ്ക്കുന്ന എന്റെ സന്തോഷങ്ങൾക്ക് താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുന്ന ഏതൊരാളും ചിന്തിച്ചു പോകും, നമ്മൾ 21-ാം നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന്. നാലു ചുവരുകള്‍ക്ക് ഉള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചു പറയുമ്പോള്‍ സൂക്ഷിക്കണമെന്നും അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ബഹുമാനിക്കാന്‍ പഠിക്കണമെന്നും' ഡബ്ല്യൂ.സി.സി പങ്കുവച്ച വിഡിയോയിൽ പറയുന്നു. 

മഞ്ജു വാര്യർ, പാര്‍വതി തുടങ്ങി നിരവധിപേർ ഈ ക്യാമ്പയിനിന്റെ ഭാഗമായി വിഡിയോ പങ്കുവച്ചിരുന്നു. 

വിഡിയോ കാണാം: