കാറിലിരുന്ന് അടിയിട്ട് രൺബീറും ആലിയയും, പിരിയാൻ പോകുന്നെന്ന് പാപ്പരാസികൾ

കഴിഞ്ഞ വർഷം ബോളിവുഡിൽ നിറയെ കല്യാണാഘോഷങ്ങളാണ് നടന്നത്. ഈ വർഷം ബോളിവുഡ് കാത്തിരിക്കുന്ന വിവാഹമാണ് രൺബീറിന്റെയും ആലിയയുടെയും. ആരാധകർ കയ്യടിച്ച് സ്വീകരിച്ചതാണ് ഈ പ്രണയജോഡികളെ. എന്നാൽ ഇവരെ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കുന്ന വാർത്തകളാണിപ്പോൾ വരുന്നത്. 

ആലിയയും രണ്‍ബീറും വേർപിരിയലിന്റെ വക്കിലെത്തിയെന്നാണ് വാർത്തകൾ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും തമ്മില്‍ പിണക്കത്തിലാണ്.  കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ കാറിലിരുന്നു നടത്തിയ വഴക്ക് പാപ്പരാസികള്‍ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ആലിയയോട് രണ്‍ബീര്‍ ദേഷ്യത്തില്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍. ആലിയയുടെ ആരാധകരെ ഇത് ഏറെ വേദനിപ്പിച്ചു. ആലിയയ്ക്ക് രൺബീറുമായി ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്നാണ് ആരാധകർ പറയുന്നത്.