രണ്ട് തങ്കക്കുടങ്ങൾ, ഇരട്ടി സന്തോഷത്തിൽ സാന്ദ്ര; വിഡിയോ

Image/Sandra Thomas Facebook

നിർമാതാവും നടിയുമായ സാന്ദ്ര തോമസും ഭർത്താവും തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളെ  താലോലിക്കുന്ന തിരക്കിലാണ്. ഇരുവരുടേയും മാമോദിസയുടെ വിഡിയോ പുറത്തു വിട്ടാണ് സാന്ദ്ര സന്തോഷം പങ്കുവച്ചത്. കാത്‌ലിൻ, കെൻഡൽ...അതാണ് ആ മാലാഖക്കുട്ടികളുടെ പേര്. ആഘോഷമായി നടത്തിയ മാമോദിസയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

സിനിമാ രംഗത്തേക്ക് ഉടൻ രിച്ചുവരവുണ്ടാകില്ലെന്നു സാന്ദ്ര പറയുന്നു. നിലവിലെ സാഹചര്യത്തിൽ അതു സാധ്യമല്ല. എന്തു ചെയ്താലും നൂറു ശതമാനം പൂർണതയോടെ ചെയ്യാനാണ് താൻ ശ്രമിക്കാറ്. ഇപ്പോൾ തന്റെ കുട്ടികൾക്കാണ് പ്രധാന്യം നൽകുന്നത് – നടി പറയുന്നു.

2016 ൽ വിൽസൺ ജോണുമായുള്ള വിവാഹത്തിനു ശേഷം സാന്ദ്ര സിനിമാ മേഖലയിൽ സജീവമല്ല. ആമേൻ, സഖറിയയുടെ ഗർഭണികൾ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പഴയകാല ചിത്രങ്ങളായ നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പു കിലുക്കണ ചങ്ങാതി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.