ആ വാര്‍ത്ത സത്യം; വിശാലിന് അര്‍ജുന്‍ റെഡ്ഢി നായിക വധുവാകുന്നു

നടൻ വിശാലിന്റെ വിവാഹവാർത്തയാണ് കുറച്ചുനാളായി തമിഴ്സിനിമാലോകത്തെ ചർച്ചാവിഷയം. വരലക്ഷ്മിയുമായുള്ള പ്രണയം വേർപെട്ടത് വലിയ വാർത്തയായിരുന്നു. അതിന് ശേഷമാണ് വിശാൽ വിവാഹതിനാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ വിശാലിന്റെ വധു അര്‍ജുന്‍ റെഡ്ഢി നായിക അനിഷ തന്നെയെന്ന് സ്ഥിരീകരണം. 

തമിഴ് യുവതാരം വിശാലിന് വധുവാകുന്നത് തെലുങ്കു സുന്ദരി അനിഷ റെഡ്ഡി തന്നെ. വിശാലും അനിഷയുമൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വിവാഹ വിശേഷം സ്ഥിരീകരിക്കപ്പെട്ടത്.

വിശാൽ–അനിഷ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചു കാലമായി സോഷ്യൽ മീഡിയയിലും സിനിമാ രംഗത്തും ശക്തമായിരുന്നു. അപ്പോഴൊന്നും ഇതിൽ വ്യക്തത വരുത്താൻ താരമോ ഒപ്പമുള്ളവരോ തയാറായില്ല.

നടി വരലക്ഷ്മി ശരത്കുമാറുമായി വിശാൽ പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കുറച്ചു കാലം മുൻപ് വരെ ആരാധകർ. എന്നാൽ പുതിയ വാർത്തയോടെ ആ പ്രചരണവും വിസ്മൃതിയിലാകുന്നു.

എന്നാണ് വിശാൽ–അനിഷ വിവാഹമെന്നതുൾപ്പടെ മറ്റു വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.