ഒടിയന്‍: മഞ്ജുവിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ നിരാശയില്ല: ശ്രീകുമാര്‍ മേനോന്‍

നടി മഞ്ജു വാരിയരുടെ വളർച്ചയിലും പ്രശസ്തിയിലും അസൂയ പൂണ്ടവരാണ് ഒടിയന്‍ സിനിമയ്ക്കെതിരെ സൈബർ  ആക്രമണം അഴിച്ചുവിടുന്നതെന്ന് സംവിധായകന്‍ ശ്രീകുമാർ മേനോൻ. മഞ്ജു വാരിയരിന്റെ പേരിൽ ക്രൂശിക്കപ്പെട്ടാൽ അതില്‍ നിരാശയില്ലെന്നും സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. എല്ലാവരും ഇഷ്ടപ്പെടുന്നതുപോലെ ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു. ആ നടി പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോൾ പ്രഫഷനലായ പിന്തുണ നൽകുക എന്നതായിരുന്നു എന്റെ കടമ. കാരണം 36ാമത്തെ വയസ്സിൽ സിനിമയിലേയ്ക്ക് തിരിച്ചുവരാൻ തയാറെടുക്കുന്ന നടിക്കുമുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ട്. ഞാൻ അപ്പോൾ മഞ്ജുവിൽ കണ്ടത് ‘മഞ്ജു എന്ന ബ്രാൻഡ്’ ആണ്– അദ്ദേഹം പറഞ്ഞു. 

‘മഞ്ജു വാരിയർ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ മേൽവരുമെന്നും എനിക്ക് ഉറപ്പായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ആ റിസ്ക് ഞാൻ ഏറ്റെടുത്തത്. അതുകൊണ്ട് എനിക്ക് അതിൽ ഖേദമില്ല.’–ശ്രീകുമാർ മേനോൻ പറഞ്ഞു. എന്റെയൊരു ക്ലൈന്റ് എന്ന നിലയ്ക്കും സുഹൃത്ത് എന്ന നിലയ്ക്കും ആത്മാർത്ഥമായി ചെയ്തിട്ടുണ്ട്. അത് അവരുടെ കരിയറിൽ പോസീറ്റിവ് ആയ കാര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകാം.

‘തെറിവിളി’ വ്യാജ ഐഡികളില്‍ നിന്ന്; ഒടിയന്‍ അതിജീവിക്കും: ശ്രീകുമാർ മേനോ‍ൻ

പക്ഷേ അതൊരിക്കലും മഞ്ജു വാരിയർ എന്ന നടിയുടെ കഴിവിനെ കുറച്ച് കാണിക്കാൻ വേണ്ടിയാകരുത്. മലയാളസിനിമയിൽ അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണ് മഞ്ജു. അവർക്ക് അവരുടേതായ കഴിവ് ഉണ്ട്. നമ്മൾ അവരെ പ്രഫഷനൽ രീതിയിൽ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. അതിലൂടെ നടി എന്നതിലുപരി മഞ്ജു സമൂഹത്തിൽ തന്നെ പ്രസ്കതയായി മാറി.

‘ഈയിടെ ഉണ്ടായിട്ടുള്ള പ്രവണതയാണ് ഈ സോഷ്യൽമീഡിയ ആക്രമണം. ഇത് ഭയനാകവും നിരാശാജനകവുമാണ്. കാരണം രണ്ടുവർഷത്തെ കഷ്ടപ്പാടിനു ശേഷം റിലീസ് ചെയ്ത സിനിമ. ഈ സിനിമയുടെ ആദ്യ ഷോ തീരുന്നതിനു മുമ്പേ മോശം കമന്റുകൾ. നാലരമണിക്ക് ഷോ തുടങ്ങിയപ്പോൾ നാല് നാല്‍പത്തിയഞ്ചിന് ക്ലൈമാക്സിനെപറ്റിയുള്ള കമന്റുകൾ. മറ്റുള്ളവരുടെ സ്വപ്നങ്ങളും അധ്വാനവും മാത്രമല്ല മലയാള ഇൻഡസ്ട്രിയെ തന്നെ തകർക്കുകയാണ് ഇക്കൂട്ടർ. അദ്ദേഹം പറഞ്ഞു. 

ഒടിയന്‍ നാളെ; ‘100 കോടി’യെ പരിഹസിക്കുന്നവരോട് ശ്രീകുമാര്‍ മോനോന് പറയാനുള്ളത്: അഭിമുഖം