ആ ഓഡിയോ എന്റേതു തന്നെ; 100 കോടി വിവാദത്തിലെ സത്യം ഇതാണ്

രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു ഒാഡിയോ ക്ലിപ്പായിരുന്നു നിർമാതാവ് ജി.സുരേഷ് കുമാറിന്റേത്. സിനിമാ കലക്ഷനുമായി ബന്ധപ്പെട്ട പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളും ഇത് ചൂണ്ടിക്കാട്ടിയുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളെയും അദ്ദേഹം ആ ഒാഡിയോയിൽ വിമർശിച്ചിരുന്നു. എന്താണ് ആ ഒാഡിയോ ക്ലിപ്പിന് പിന്നിലെ സത്യം. അതേക്കുറിച്ച് സുരേഷ്കുമാർ  മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു.

ഇൗ അടുത്തക്കാലത്തായി സിനിമാ കലക്ഷനുമായി ബന്ധപ്പെട്ട് പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളുടെ വാർത്തകൾ ഒട്ടേറെ പുറത്തുവരാറുണ്ട്. 25 കോടി ക്ലബ്, 50 കോടി ക്ലബ്, 100 കോടി ക്ലബ് എന്നിങ്ങനെ. രണ്ടു ദിവസം മുൻപ് ഒടിയെന കുറിച്ചും അത്തരത്തിലൊരു വാർത്ത പുറത്തുവന്നിരുന്നു. മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയൻ റിലീസിനു മുൻപേ നൂറുകോടി ക്ലബിൽ കയറിയെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ അവകാശവാദം. അദ്ദേഹം സ്വപ്നം കണ്ടതാകാനേ വഴിയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇതെക്കുറിച്ചൊക്കെ ഒരുവിധം അറിയാവുന്ന ഒരു നിർമാതാവ് എന്ന നിലയിൽ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലാണ് ഞാൻ ആ ഒാഡിയോ പങ്കുവച്ചത്. 

ഒരു ചിത്രം തിയറ്ററിലെത്തി അത് പ്രേക്ഷകൻ സ്വീകരിച്ച ശേഷമാണ് അതേക്കുറിച്ച് പറയേണ്ടത്. എന്നിട്ട് വേണം ബിസിനസിന്റെ കണക്കുകൾ പുറത്തുപറയാൻ. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. ഒടിയൻ മലയാളി കാത്തിരുന്ന ചിത്രമാണ്. മികച്ച അഭിപ്രായം നേടി പടം കുതിക്കും എന്നതിലും സംശയമില്ല. എന്നാൽ അനാവശ്യ ഹൈപ്പുകൾ ഇങ്ങനെ എന്തിനാണ് കൊടുക്കുന്നത്. നൂറ് കോടി നേടി എന്ന കാര്യം സംവിധായകനാണ് പങ്കുവച്ചിരിക്കുന്നത്. നിർമാതാവല്ല എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം  വ്യക്തമാക്കുന്നു. 

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

സംവിധായകന് പേര് കിട്ടാൻ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാൾക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാലല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്നങ്ങൾ. നേരത്തെ, പുലിമുരുകന്റെ കാര്യത്തിൽ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകൾ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാർഥ്യം എന്തെന്ന് എല്ലാവർക്കും അറിയാം. ടോമിച്ചൻ മുളകുപാടത്തിന് അറിയാം. ആ പടത്തിനേക്കാൾ ലാഭം രാമലീല എന്ന പടത്തിൽ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടർമാർക്ക് അവരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവൻ ആന്റണി പെരുമ്പാവൂരിനാണ്. ഇൻകം ടാക്സുകാരും ബാക്കിയുള്ളവരും വീട്ടിൽ കയറി ഇറങ്ങും. സംവിധായകന് നഷ്ടപ്പെടാൻ ഒന്നുമില്ല.

ഒടിയന്‍ നാളെ; ‘100 കോടി’യെ പരിഹസിക്കുന്നവരോട് ശ്രീകുമാര്‍ മോനോന് പറയാനുള്ളത്: അഭിമുഖം

അക്ഷമയോടെയുള്ള ആരാധകരുടെ കാത്തിരിപ്പിനു അവസാനം. ഒടിയൻ മാണിക്യൻ തിയറ്ററുകളിലെത്തി. വഴിമുടക്കാനെത്തിയ ഹർത്താലിനെ തോൽപ്പിച്ച് വൻ വരവേൽപ്പാണ് ചിത്രത്തിനു ആരാധകർ നൽകിയത്. രാവിന്റെ കഥയാണ് ഒടിയനെന്നു ചിത്രത്തിന് തിരക്കഥയെഴുതിയ കെ. ഹരികൃഷ്ണൻ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്രയധികം ഇരുട്ട് ഉപയോഗിക്കപ്പെട്ട ഒരു സിനിമ അധികം ഉണ്ടായിട്ടില്ല. രാത്രിയുടെ രാജാവിന്റെ കഥയാണിത്. എന്റേയും സംവിധായകൻ ശ്രീകുമാറിന്റേയും വീട് പാലക്കാടാണ്. തങ്ങൾ കേട്ടുവളർന്ന അമ്മൂമ്മകഥകളായിരുന്നു ഒടിയൻ. കേട്ട കഥകളിൽ നിന്നും മോഹൻലാലിനു വേണ്ടിയുണ്ടാക്കിയ കഥയാണ് ഒടിയൻ.

പുലർച്ചെ നാലരയോടെയാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.ഒടിയന്‍ ഇന്നുതന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. പിന്നീട് സംവിധായകൻ ശ്രീകുമാർ മേനോൻ ലൈവിലെത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചാലുണ്ടാകുന്ന ഭീമമായ നഷ്ടത്തെ കുറിച്ച് ബിജെപി നേതാക്കളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി  പ്രഖ്യാപിച്ച ഹർത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൻ നടത്തുന്നത്.