പോത്തിന്‍റെ കൊമ്പില്‍ പറന്നുപിടിച്ച് ടൊവീനോ; സാഹസികം ഈ വിഡിയോ

ടൊവിനോ തോമസിന്റെ പുതിയ സിനിമയിലെ സീൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വിറളി പിടിച്ചോടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുള്ള അതിസാഹസികമായ സംഘട്ടന രംഗത്തിന്റെ വിഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  'ദിതൊക്കെ യെന്ത്?! പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!' എന്ന രസകരമായ അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് കുപ്രസിദ്ധ കള്ളനിലെ വിഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. 

വിഡിയോയ്ക്ക് ഗംഭീരൻ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. വിഡിയോ കണ്ട് ടൊവീനോ 'കേരള ബാഹുബലി'യാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിലർക്ക് ടൊവീനോ ബാഹുഹലി അല്ല, പൽവാൾ ദേവനാണ്. 'മാത്തൻ കൊലമാസാണ്' എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

ശാരീരികമായി അത്യധ്വാനം ചെയ്താണ് കുപ്രസിദ്ധ പയ്യനിലെ പല രംഗങ്ങളും ചിത്രീകരിച്ചതെന്ന് സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ച് ടൊവീനോ പറഞ്ഞിരുന്നു. എന്നാൽ ഷൂട്ടിങ് സമയത്ത് അതൊരു അധ്വാനമായി തോന്നിയിരുന്നില്ലെന്നും സ്ക്രീനിൽ വീണ്ടും ആ രംഗങ്ങൾ കാണുമ്പോഴാണ് അത് തിരിച്ചറിയുന്നതെന്നും ടൊവീനോ പറഞ്ഞു.