അന്ന് മലയാളം വായിക്കാനറിയില്ല; ഡയലോഗ് പഠിക്കാൻ ദുൽഖർ ചെയ്തത്; അജു: വിഡിയോ

ദുൽഖർ സൽമാൻ കഠിനാധ്വാനിയാണെന്ന് തുറന്നുപറഞ്ഞ് നടൻ അജു വർഗീസ്. മലയാളം വായിക്കാനറിയാത്ത ദുൽഖർ ഡയലോഗ് പഠിക്കാൻ പ്രയത്നിക്കുന്നത് വലിയ പ്രചോദനമാണ്. ഇനിയും ദുൽഖറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അജു പറഞ്ഞു. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് അജുവിന്റെ വെളിപ്പെടുത്തൽ.

''ദുൽഖറിനൊപ്പം ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ, 100 ഡെയ്സ് ഓഫ് ലവ്. മൂന്ന് ദിവസം മാത്രം. വളരെ നന്നായി പെരുമാറുന്നയാളാണ് അദ്ദേഹം. 

അദ്ദേഹത്തിന് അന്ന് മലയാളം വായിക്കാനറിയില്ല. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്. ഡയലോഗിൽ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും വരുത്താൻ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. 

കഠിനാധ്വാനം കൊണ്ടാണ് മൂന്ന് വർഷത്തിനുള്ളിൽ മലയാളസിനിമയിലെ ഒരു ബ്രാൻഡ് ആയി മാറാൻ ദുൽഖറിന് കഴിഞ്ഞതെന്നും അജു പറഞ്ഞു. വിഡിയോ കാണാം.