‘അധ്വാനി’യായ പൃഥ്വി; പിറന്നാൾ ആശംസിച്ച് ലാലേട്ടനും ലൂസിഫർ പടയും; വിഡിയോ

ലൂസിഫറിന്റെ സെറ്റിൽ നിന്ന് പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ച് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ സംവിധായകനാണ് പൃഥ്വി. സെറ്റിൽ നിന്നുള്ള പൃഥ്വിയുടെ ദൃശ്യങ്ങള്‍ ഉൾപ്പെടുത്തിയാണ് വിഡിയോ.

നിർമാതാവ് ആന്റണി പെരുമ്പാവൂർ, മുരളി ഗോപി, മറ്റ് നടന്മാർ, അണിയറപ്രവർത്തകർ എന്നിവർ പൃഥ്വിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഏറ്റവുമൊടുവിൽ മോഹൻലാലിന്റെ ആശംസയെത്തി. ''രാജുവിന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് ലൂസിഫർ എന്ന സിനിമ. തിരക്കുള്ള ഒരു നടൻ തന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്. ലൂസിഫർ എന്ന സിനിമക്കും രാജുവിനും എല്ലാവിധ ആശംസകളും നേരുന്നു''.

പൃഥ്വിരാജ് തന്നെയാണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ കാണാം.