പൊലീസ് ജീപ്പിൽ പൃഥ്വി; ലൂസിഫറിലെ ‘ആള്‍ക്കൂട്ട’ വിശേഷങ്ങള്‍: വിഡിയോ

പൊലീസ് വണ്ടിയിലിരുന്ന് പൃഥ്വിരാജിന്‍റെ ഫെയ്സ്ബുക്ക് ലൈവ്. പുതിയ ചിത്രമായ രണത്തിന്‍റെയും ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്‍റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഏറെ നാളുകൾക്കു ശേഷമാണ് താരം ലൈവിലെത്തിയത്. 

ഒരു പൊലീസ് ജീപ്പിലിരുന്നു കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്'', പൃഥ്വിരാജ് പറഞ്ഞുതുടങ്ങി. രണത്തിന്‍റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. നല്ല അഭിപ്രായങ്ങൾ പറഞ്ഞവര്‍ക്ക് നന്ദി. പിന്നെ ലൂസിഫർ വിശേഷങ്ങളിലേക്ക്...

''സോഷ്യൽ മീഡിയയിലൂടെയും മറ്റും ലൂസിഫറിന്‍റെ വിശേഷങ്ങള്‍ നിങ്ങൾ അറിയുന്നുണ്ടാകും. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. വലിയ ജനത്തിരക്കുള്ള ഷൂട്ടിങ്ങ് ലൊക്കേഷനാണ്. ഇതിലെ നായകൻ ലാലേട്ടൻ ആയതു കൊണ്ടു മാത്രമല്ല, ആ സിനിമയുടെ സ്വാഭാവം അങ്ങനെയാണ്. വലിയ ജനക്കൂട്ടം ആവശ്യമുള്ള സിനിമയാണ്. ഇനി എപ്പോഴാണ് ഇങ്ങനെയൊരു ലൈവിൽ വരാൻ പറ്റിക എന്നറിയില്ല. അഭിനയത്തേക്കാൺ തീവ്രമായിട്ടുള്ള ജോലിയാണ് സംവിധാനം. ഇതുപൊലൊരു സമയം കിട്ടുമ്പോൾ വീണ്ടും ലൈവിലെത്തും'', പൃഥ്വിരാജ് പറഞ്ഞുനിർത്തി.