ഇതിനും മാത്രം ലിപ്പ് ലോക്ക് എവിടുന്നാ? വീണ്ടും ചുംബിച്ച ടൊവിനോക്ക് ‌ട്രോൾ പ്രളയം

ടൊവിനോ തോമസിന്റെ തീവണ്ടിയില്‍ നിന്നും ജീവാംശമായി എന്ന ഗാനം പുറത്ത്  പുറത്ത് വന്ന പാട്ട് ഹിറ്റായതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പ്രളയം കാരണം ലേശം വൈകിയാണെങ്കിലും സെപ്റ്റംബര്‍ ഏഴിന് തീവണ്ടി തീയേറ്ററുകളിലെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഇതോടെ ട്രോളർമാർ ആവരുടെ ജോലി ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ ലിപ്പ് ലോക്കാണ് ഇത്തവണ ട്രോളർമാർക്ക് വിഷയം. ബോളിവുഡില്‍ ലിപ് ലോക്ക് കൊണ്ട് ശ്രദ്ധേയനായത് ഇമ്രാന്‍ ഹാഷ്മി ആണെങ്കില്‍ മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി ടൊവിനോ തോമസാണ്. തീവണ്ടി കൂടി എത്തിയതോടെയാണ് മലയാളികള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇതിനും മാത്രം ലിപ്പ് ലോക്ക് എവിടുന്നാ എന്നും ചിലർ ചോദിക്കുന്നു.   'എരിയുന്ന ആയിരം സിഗരറ്റിനേക്കാള്‍ നല്ലത് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനമാണെന്നാണ്' എന്ന ഡയലോഗിനും കയ്യടിയാണ്. 

 മായനദിയിലെ റൊമാന്റിക്  വേഷത്തിനു ശേഷമാണ് തീവണ്ടി എത്തുന്നത്. ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്ന സിനിമ ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് പറയുന്നത്. ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്.