ഒന്നിച്ച് ചുവടുവെച്ച് പ്രിയങ്കയുടെയും നിക്കിന്റെയും അമ്മമാർ; വൈറൽ വിഡിയോ

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെയും വിവാഹനിശ്ചയച്ചടങ്ങിൽ ഒന്നിച്ചുചുവടുവെച്ച് ഇരുവരുടെയും അമ്മമാർ. നിക്കിന്റെ അമ്മ ‌ഡിനൈസ് ജോനാസ് ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

പഞ്ചാബി നൃത്തത്തിനൊത്താണ് ഇരുവരും ചുവടുവെക്കുന്നത്. ഓഗസ്റ്റ് പതിനേഴിനായിരുന്നു വിവാഹനിശ്ചയം. മുംബൈയിലെത്തിയ നിക്കും കുടുംബവും പ്രിയങ്കയുടെ കുടുംബത്തിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തു. ചടങ്ങിനുശേഷം കുടുംബാംഗങ്ങൾ മുംബൈയിലെ അനാഥാലയം സന്ദർശിക്കുകയും ചെയ്തു. 

2017ലെ മെറ്റ് ഗാലക്കിടെയാണ് പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്.