ഭയപ്പെടുത്തി 'ദി നൺ'; വിറപ്പിച്ച് ട്രെയിലർ എത്തി

ആരാധകരെ വിറപ്പിച്ച് ദി നണ്‍ സിനിമയുടെ രണ്ടാം ട്രെയിലര്‍ എത്തി. റൊമാനിയയിലെ കൊട്ടാരങ്ങളില്‍ ചിത്രീകരിച്ച സിനിമ അടുത്തമാസം പുറത്തിറങ്ങും. 

അമേരിക്കന്‍ ഗോഥിക് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ സിനിമ പ്രേക്ഷകരുടെ സിരകളില്‍ ഭയം നിറച്ചാണ് വരവറിയിക്കുന്നത്. ശവപ്പെട്ടിയില്‍ അകപ്പെട്ടുപോകുന്ന രംഗത്തോടെയാണ് ട്രെയിലറിന്റെ തുടക്കം .  

1952ലെ റൊമാനിയയില്‍ നടന്ന കന്യാസ്ത്രീയുടെ ദുരൂഹമരണാണ് ചിത്രത്തിന്റെ പ്രമേയം. റൊമാനയയിലെ ഭയം ജനിപ്പിക്കുന്ന കൊട്ടാരങ്ങളിലാണ് ചിത്രീകരണം  നടന്നത്.2016ല്‍ പുറത്തിറങ്ങിയ ദി കോണ്‍ജുറിങ്ങിന്റെ സ്പിന്നോഫാണ് നണ്‍ . സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. ബോണി ആരോണ്‍സിനൊപ്പം ചാര്‍ലറ്റ് ഹോപ് , ജൊനാസ് ബ്ലോക്വറ്റ് , ഇന്‍ഗ്രിഡ് ബിസു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.