എത്ര പണം തന്നാലും 'നരസിംഹം' ആവർത്തിക്കാനില്ല: ഉറപ്പിച്ച് രഞ്ജിത്ത്

എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും ഇനിയൊരു നരസിംഹം സംവിധാനം ചെയ്യില്ലെന്ന് രഞ്ജിത്ത്. ഒരു സംവിധായകനെന്ന നിലയ്ക്ക് ഇത്തരം സിനിമകൾ തന്നെ തുടർച്ചയായി ചെയ്താൽ തനിക്ക് സ്വയം ബോറടിക്കും. വ്യത്യാസമുള്ള ചിത്രങ്ങൾ ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയതായി എന്തെങ്കിലും ചെയ്താൽ മാത്രമേ തനിക്കും ആവേശം തോന്നുകയുള്ളൂ എന്നും രഞ്ജിത്ത് വ്യക്തമാക്കി. 

പാലേരി മാണിക്യം, തിരക്കഥ തുടങ്ങിയ ചിത്രങ്ങൾ ചെയ്തത് ഇത്തരമൊരു പുതുമയോടുള്ള താൽപര്യം കൊണ്ടാണ്. നരസിംഹം പോലെയുള്ള സിനിമകൾ ചെയ്തുകൂടെയെന്ന് നിരവധിപ്പേർ ചോദിക്കാറുണ്ട്. പക്ഷെ എപ്പോഴും അതേ രീതി തന്നെ പിന്തുടരുന്ന സംവിധായകരെ ജനം വേഗം മറക്കും. എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലെയൊരു ചിത്രം ചെയ്യാൻ തനിക്കിനി ആകില്ലെന്നും രഞ്ജിത്ത് പറയുന്നു. 

സിനിമയുടെ സ്ത്രീവിരുദ്ധതയുടെ പേരിൽ മാപ്പു പറയില്ല; തുറന്നു പറഞ്ഞ് രഞ്ജിത്ത്

രഞ്ജിത്ത് തിരക്കഥയൊരുക്കി ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. മലയാളം കണ്ട എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററായിരുന്നു നരസിംഹം.