വിവാഹശേഷം മേഗൻ മർക്കിൾ വസ്ത്രങ്ങൾക്കായി ചെലവഴിച്ചത് കോടികൾ; ഞെട്ടി ആരാധകർ

മേഗൻ മർക്കിളിൻറെ വസ്ത്രങ്ങൾക്കും ഫാഷൻ തിരഞ്ഞെടുപ്പുകൾക്കും നിരവധി ആരാധകരുണ്ട്. ഹാരി രാജകുമാരനുമായുള്ള വിവാഹശേഷവും 'മേഗൻ സ്റ്റൈലിനെ' ലോകം പിന്തുടർന്നു. 

വിവാഹശേഷം മേഗൻറെ വസ്ത്രധാരണത്തിലും സ്റ്റൈലിലും വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. പൊതുചടങ്ങുകളിൽ ഹാരിക്കൊപ്പമോ, രാജകുടുംബത്തിനൊപ്പമോ പ്രത്യക്ഷപ്പെടുമ്പോൾ വസ്ത്രധാരണത്തിലും സ്റ്റൈലിലും മേഗൻ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്.  

കണ്ടാൽ സിംപിളെന്ന് തോന്നുമെങ്കിലും വിലയുടെ കാര്യത്തിൽ അത്ര സിംപിളല്ല, ഇവ. വിവാഹശേഷം വസ്ത്രങ്ങൾക്കായി മാത്രം മേഗൻ ചിലവഴിച്ചത് പത്ത് ലക്ഷം ഡോളറാണ്. അതായത് 6,87,53,300 രൂപ. 

4,40,000 ഡോളറായിരുന്നു (3,02,53,916 രൂപ) മേഗൻറെ വിവാഹഗൗണിൻറെ വില. റിസപ്ഷൻ ചടങ്ങിന് ധരിച്ചത് 1,57000 ഡോളറിൻറെ (1,07,96,136 രൂപ) വസ്ത്രവും. 

എലിസബത്ത് രാജ്ഞിക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ ധരിച്ച വസ്ത്രത്തിന് 18,000 ഡോളർ (12,37,230 രൂപ) ആണ് വില.