കൈ പിടിക്കാൻ മേഗൻ; ഒഴിവാക്കി ഹാരിരാജകുമാരൻ; കാരണം കണ്ടെത്തി ആരാധകർ

പ്രണയകാലത്തും പിന്നീട് വിവാഹശേഷവുമെല്ലാം കൈകോർത്തുപിടിച്ചല്ലാതെ ഹാരി രാജകുമാരനെയും മേഗൻ മാർക്കിളിനെയും കണ്ടിട്ടില്ല. വിവാഹനിശ്ചയത്തിന് ശേഷം ബിബിസിക്ക് നൽകിയ അഭിമുഖത്തിലും ഇരുവരും കൈകോർത്ത് ചേർന്നിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച കൊട്ടാരത്തിൽ നടന്ന ചടങ്ങിനിടെ ഇരുവരും കൈപിടിച്ചില്ല. പിന്നാലെ ഇതിന്റെ കാരണമന്വേഷിച്ച് ആരാധകരിറങ്ങി. 

‌എലിസബത്ത് രാജ്ഞിയുടെ സാന്നിധ്യമാണത്രേ ഇതിന് കാരണം. രാജകുടുംബത്തിലെ പ്രോട്ടോകോൾ പ്രകാരം രാജ്ഞിക്ക് മുന്നിൽവെച്ചുള്ള സ്നേഹപ്രകടനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. 

ജൂണ്‍ 26ന് ബെക്കിങ്ങാം കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെ ഹാരിയുടെ കൈ പിടിക്കാൻ മേഗൻ ഒരുങ്ങി. എന്നാൽ പ്രോട്ടോക്കോളിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഹാരി അതിനുവദിച്ചില്ല. 

വിവാഹിതരായി എഴുപത് വർഷത്തിന് ശേഷവും പ്രിൻസ് ഫിലിപ്പും എലിസബത്ത് രാജ്ഞിയും പരസ്യമായി സ്നേഹപ്രകടനങ്ങൾ നടത്തിയിട്ടില്ല. 

2017 സെപ്തംബറിലാണ് ഹാരി രാജകുമാരനും മേഗൻ മാർക്കിളും ഒരു പൊതുസ്ഥലത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അന്നുമുതൽ പരസ്പരം ചേർന്നിരുന്നും കൈകോർത്തുമാണ് ഇരുവരെയും ആരാധകർ കണ്ടിട്ടുള്ളത്.