മേഗൻ മർക്കിളിൻറെ കാലുകൾ; വലിപ്പം കൂടിയ ചെരുപ്പ്; ഒടുവിൽ ആ രഹസ്യം കണ്ടെത്തി

ലോകമെമ്പാടും നിരവധി ആരാധകരുണ്ട് ഹാരി രാജകുമാരൻറെ ഭാര്യ മേഗൻ മർക്കിളിന്. ഹോളിവുഡ് നടിയായ മേഗന്റെ ലുക്കും ഫാഷൻ‌ തിരഞ്ഞെടുപ്പുകളും ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. എന്നാൽ മേഗൻറെ കാലുകളും ഷൂസും ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. മേഗൻ ധരിക്കുന്ന ഷൂസുകള്‍ക്ക് ഒരപൂർവതയുണ്ട്. യഥാർഥ അളവിനേക്കാൾ വലിപ്പമുള്ള ഷൂസുകളാണ് മേഗൻ ധരിക്കാറ്. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്. 

എലിസബത്ത് രാജ്ഞിയും മേഗനുമൊന്നിച്ച ചിത്രങ്ങളിലാണ് ആരാധകർ ഇക്കാര്യം കണ്ടുപിടിച്ചത്. മേഗൻറെ കാലുകളേക്കാൾ വലുപ്പക്കൂടുതലുള്ള ഷൂസ്. ഇറുക്കമുള്ള ഷൂസുകൾ ധരിക്കുമ്പോൾ തൊലിപ്പുറത്തുണ്ടാകുന്ന മുറിവ് ഒഴിവാക്കാനാണ് മേഗൻ  ഇങ്ങനെ ചെയ്യുന്നത്. 

ഹീലുള്ള ഷൂസുകളാണ് മേഗൻ പതിവായി ഉപയോഗിക്കാറ്. ദീർഘനേരം ഇത്തരം ഷൂ ധരിക്കുമ്പോൾ കാലുകളിൽ അസ്വസ്ഥയുണ്ടാകും. ഇത് വഴി കാലുകളിൽ മുറിവുകൾക്ക് സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ യഥാർഥ അളവിനേക്കാൾ വലിപ്പം കൂടിയ ഷൂ ആണ് മേഗൻ എപ്പോഴും തെരഞ്ഞെടുക്കാറ്.