ഈ ‘രാജാവി’ന്‍റെ മകളായതില്‍ അഭിമാനം; സൗന്ദര്യ രജനീകാന്ത് പറയുന്നു

രജനീകാന്തിനെ രാജാവാക്കി മകൾ സൗന്ദര്യ. ഫാദേഴ്സ് ഡേയിലാണ് തന്റെ പിതാവിനെ വാനോളം പുകഴ്ത്തി സൗന്ദര്യ രംഗത്തെത്തിയത്. ട്വിറ്ററിലാണ് രജനീകാന്തിന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് സൗന്ദര്യ പിതാവിനെക്കുറിച്ച് വാചാലയായത്. 

എനിക്ക് അറിയാവുന്നതിലും വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍.. ഒരേയൊരു രാജാവ്. പറയുന്നത് എന്തോ അത് അനുസരിച്ച് ജീവിക്കുന്നയാള്‍. സത്യസന്ധത, ആത്മാര്‍ത്ഥ മാത്രം അറിയാവുന്നയാള്‍. ഈ രാജാവിന്റെ മകളായി പിറന്നതില്‍ ഓരോ ദിവസവും ഞാന്‍ അഭിമാനിക്കുന്നു. അതേ ഞാനൊരു രാജകുമാരിയാണ്. സൗന്ദര്യ ട്വിറ്ററിൽ കുറിച്ചു.