ആകാംക്ഷയും പ്രതീക്ഷയും ഉയര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘അബ്രഹാമിന്റെ സന്തതികളുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധായകന്. റംസാന് ദിനമായ ജൂണ്‍ 16 നാണ് ചിത്രം തിയേറ്ററിലെത്തുക.
ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്സണ് പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന് മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ നിര്‍മാണം ഗുഡ്വില് എന്റര്ടൈന്മെന്റ്സാണ്.