ആകാംക്ഷയുടെ ചുരം കയറി മമ്മൂട്ടിയുടെ ‘അങ്കിൾ’; ട്രെയിലറിന് വൻ വരവേൽപ്പ്

മമ്മൂട്ടി ചിത്രം അങ്കിളിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്പ്.  ഷട്ടറിന് ശേഷം ജോയ് മാത്യു  തിരക്കഥയൊരുക്കുന്ന ചിത്രം ഗിരീഷ് ദാമോദർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ത്തിക മുരളീധരനാണ് ചിത്രിത്തിലെ നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്‍‌ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്ന ടാഗ്‌ലൈനോടെ ആണ് ചിത്രം ഒരുങ്ങുന്നത്. സുഹൃത്തായായ കൃഷ്ണകുമാർ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.