നടന് ഇര്‍ഷാദിന് മോഹസാഫല്യമായി ജീപ്പ് കോംപാസ് സ്വന്തം. ആ വണ്ടിയെപ്പറ്റി കേട്ടനാള്‍ മുതല്‍ ഉള്ളിലുദിച്ച ആഗ്രഹമാണ് സഫലമായതെന്ന് ഇര്‍ഷാദിന്റെ തന്നെ വാക്ക്.
വാഹനക്കമ്പം ഇത്തിരി ഇല്ലാതില്ലാത്ത ഇര്‍ഷാദ്, ഇത്രനാളും വെള്ള കാറുകളിലായിരുന്നെങ്കില് ഇനി ചുവപ്പിനൊപ്പമാണ് സഞ്ചാരം. സിപിഎമ്മിഷ്ടമാണോ നിറത്തിന് പിന്നിലെന്ന് ആരെങ്കിലും കളിയായി ചോദിച്ചാല്‍ ഈ ജീപ്പിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് ഇര്‍ഷാദ് പറയും. കോംപസിന് തലയെടുപ്പ് ചുവപ്പിലാണെന്നാണ് നല്ല സിനിമകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഈ നടന്റെ പക്ഷം. ഈയടുത്ത് നടന് ഉണ്ണി മുകുന്ദന് വാങ്ങിയതും ചുവപ്പുജീപ്പ് തന്നെ. തൃശൂര്‍ ഹൈസണില്‍ നിന്നാണ് താരം മോഹവാഹനം വാങ്ങിയത്.
ഏതായാലും മലയാളത്തില്‍ സമാന്തരസിനിമകള്‍ക്ക് ഊര്‍ജം പകര്‍ന്നുള്ള ഇര്‍ഷാദിന്റെ യാത്രകള്‍ ഇനി ജീപ്പ് കോംപാസില്‍.