ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ്; ഗൗരവ് ഗിൽ മുസാ ഷെരീഫ് സഖ്യത്തിന് വിജയം

മോട്ടോർ സ്പോർട്ട്സ് എന്നത് അപകടം നിറഞ്ഞതും, അതേപോലെ വാഹന പ്രേമികളിൽ ആവേശം നിറക്കുന്നതുമായ ഒരു കായിക വിനോദമാണ്, ഇന്ത്യയിലെ ഏറ്റവും വലിയ റാലിയാണ് INRC അഥവാ ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് ,കോയമ്പത്തൂരിൽ സംഘടിപ്പിച്ച മൂന്നാം റൗണ്ടിൽ  58 മിനിറ്റ് 41 സെക്കൻ്റ് 8 മൈക്രോസെക്കൻ്റിൽ വിജയികളായത് ഗൗരവ് ഗിൽ മുസാ ഷെരീഫ് സഖ്യമാണ്. ഈ സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണിവർ കരസ്ഥമാക്കിയതും

അരുണാചൽ പ്രദേശിൽ സംഘടിപ്പിച്ച രണ്ട് റൗണ്ടുകൾക്ക് ശേഷമാണ് കോയമ്പത്തൂരിൽ മൂന്നാം റൗണ്ട് സംഘടിപ്പിച്ചത്. അരുണാചൽ പ്രദേശിൽ ടാറിട്ട ട്രാക്കിലായിരുന്നു എങ്കിൽ കോയമ്പത്തൂരിൽ ഗ്രാവൽ ട്രാക്കിലായിരുന്നു റാലി.  കോയമ്പത്തൂരിൽ കേതന്നൂർകാറ്റാടിപ്പാടത്തായിരുന്നു ട്രാക്ക്. INR C യിലെ  ബുധിമുട്ടേറിയ ട്രാക്കിലൊന്നാണ് കോയമ്പത്തൂരിലേത് അതിനാൽ അതിനനുസരിച്ച് മുൻവിധിയോടെയും സുഷ്മമതയോടുമാണ് പ്രശസ്ത റാലി ഡ്രൈവർ ഗൗരവ് ഗിൽ വാഹനം ഓടിച്ചത്, വേഗതെക്കൊപ്പം ബുധി കുടി ഉപയോഗിച്ചപ്പോൾ വിജയം എളുപ്പമായി, Sot 

Driver ക്കൊപ്പം തുല്യ പ്രാധാന്യമാണ് co driverക്കും മലയാളിയായ കാസർകോട് സ്വദേശി മുസ ഷെരീഫായിരുന്നു കോ ഡ്രൈവർ, ഈ വിജയത്തോടെ  അദ്ദേഹം റെക്കോഡിന് ഉടമയായി.7 തവണ ചാമ്പ്യനാകുന്ന ഇന്ത്യയിലെ ആദ്യത്തെ കോ ഡ്രൈവർ എന്ന ബഹുമതിക്കർഹനായി.  ഇന്ത്യയിലും വിദേശത്തുമായി 293 റാലികളിൽ പങ്കെടുക്കുകയും 65 തവണ വിജയിയുമായ വ്യക്തിയാണദേഹം. മലയാളികൾക്ക് അഭിനിക്കാവുന്ന വിജയമാണ് ഈ കോ ഡ്രൈവർ കരസ്ഥമാക്കിയത്.

ഇതിന് മുൻപ്  ഇരുവരുടെയും വാഹനംXuv500. ആയിരുന്നങ്കിൽ ഈ സീസണിൽ Xuv300 ൽ ആണ്  റാലിയിൽ പങ്കെടുക്കുന്നത്.പുതിയ വാഹനത്തിൽ ഇത്തരം ട്രാക്കിലിറങ്ങുന്നതും ആദ്യമായാണ് അതിൻ്റെ വെല്ലുവിളിയും ഇവർക്കുണ്ടായിരുന്നു .രണ്ട് ദിവസങ്ങളിലായി 6 സ്റ്റേജുകളണ്  ഡ്രൈവ് ചെയ്തത്, ചില ഇലക്ട്രിക് തകരാറുകൾ വാഹനത്തിനുണ്ടായിരുന്നിട്ടും കുറഞ്ഞ സമയത്തിനുള്ളിൽ വിജയ യയംനേടി, രണ്ടാം സ്ഥാനം സെക്കൻ്റുകളുകളുടെ വ്യത്യസത്തിൽ കരസ്ഥമാക്കിയത് മലയളി റാലി ഡ്രൈവർ ഡോ, ബിക്കു ബാബുവും

കോഡ്രൈവർ ബോണി തോമസും ചേർന്ന്ന്ന് 1 മിനിറ്റ് 19.5 മൈക്രോ സെക്കൻ്റിലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇനി അടുത്ത റൗണ്ടിനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും,