ബാഹുബലിയെ മറികടന്ന് അഡാർലവ് പാട്ട്

അഡാര്‍ ലൗവിലെ മാണിക്യമലര്‍ പാട്ട് യുട്യൂബില്‍ അഞ്ചു കോടി പേര്‍ കണ്ടതായി സംവിധായകന്‍ ഒമര്‍ ലുലു. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ പാട്ടിനെ അഡാര്‍ ലവ് മറികടന്നു.

വിവാദങ്ങൾക്കൊടുവിൽ അണിയറപ്രവർത്തകർ പിൻവലിക്കാൻ തീരുമാനിച്ച പാട്ട്. പുരികക്കൊടിയുടെ സൗന്ദര്യം ആദ്യം ഹിറ്റായത് നവമാധ്യമങ്ങളില്‍ . പിന്നെ, ദേശീയശ്രദ്ധ വരെ നേടി. യു ട്യൂബിലെ കണക്കുകള്‍ പ്രകാരം ബാഹുബലിയിലെ പാട്ടായിരുന്നു മുമ്പില്‍. ആ റെക്കോര്‍ഡ് മറികടന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.  

ബാഹുബലി ടുവിലെ പാട്ട് പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി ഒരു തെന്നിന്ത്യൻ സിനിമാ ഗാനം യൂട്യൂബിൽ അഞ്ച് കോടിയെന്ന റെക്കോർഡിട്ടത്. ബാഹുബലിക്ക് അഞ്ച് കോടിയിലെത്താൻ 33 ദിവസം വേണ്ടിവന്നെങ്കിൽ അ‍ഡാറ് ലൗവിലെ പാട്ടുകൾക്ക് 28 ദിവസമേ വേണ്ടിവന്നുള്ളൂ. അടുത്ത ജൂലൈയിൽ ഒരു അടാറ് ലൗ തിയറ്ററിലെത്തിക്കാനുള്ള ആലോചനയിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.