ജയറാം ‘അപരന’ല്ലാതായിട്ട് മുപ്പതുവര്‍ഷം; നമുക്കും പാര്‍വതിക്കും..!


ജയറാമിന്റെ സിനിമാ ജീവിതത്തിന് 30 വയസ്. അപരനായി സിനിമയിലേക്ക് എത്തിയിട്ടും അശ്വതിയെ കണ്ടു മുട്ടിയിട്ടും മൂന്ന് പതിറ്റാണ്ടായെന്ന് ജയറാം തന്നെയാണ് ഫേസ്ബുക്കിൽ കുറിച്ചത്. 1988 ലാണ്  അപരന്‍പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. അപരന്‍എന്ന പേരില്‍തന്നെ പി . പത്മരാജന്‍എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണിത്. ഇൗ ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായിട്ടായിരുന്നു പാർവതി (അശ്വതി) അഭിനയിച്ചത്.

ഈ കാലമത്രയും എന്നെ നിലനിര്‍ത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിനും, എന്റെ പ്രിയ പ്രേക്ഷകരുടെ സ്‌നേഹത്തിനും ഞാന്‍എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ജയറാം കുറിച്ചു.


ജയറാം ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം


അപരനായി മലയാള സിനിമയിലേക് ഞാൻ കടന്നു വന്നിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. അശ്വതിയെ കണ്ടു മുട്ടിയതിനും 30 വർഷം തികയുന്നു. ഈ കാലമത്രെയും എന്നെ നില നിർത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും , എന്റെ പ്രിയ പ്രേക്ഷകരുടെ സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. 

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം