പക്കിയുടെ വേഷത്തെ വിമര്‍ശിക്കുന്നവരോട്; നിങ്ങളുടെ വാദം അസംബന്ധമാണ്..!

നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ മോഹൻലാൽ എത്തിയതോടെ സിനിമയലെ ശ്രദ്ധോകേന്ദ്രമായി ലാലേട്ടൻ മാറി. അതിഥിവേഷമാണെങ്കിലും അരമണിക്കൂർ നീളുന്നതാണ് അദ്ദേഹത്തിന്റെ കഥാപാത്രം. സിനിമയിലെ മോഹൻലാലിന്റെ ലുക്ക് ഏറെ ശ്രദ്ധേയമയായിരുന്നു. ഇത്തിക്കരപ്പക്കിക്കെങ്ങനെ പോര്‍ച്ചുഗീസ് ശൈലിയുള്ള വസ്ത്രധാരണം വരുമെന്നും യാതൊരു പഠനവും കൂടാതെ ഒരു ചരിത്ര കഥാപാത്രത്തിന് ഇത്തരമൊരു വേഷം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും വിമർശനമുയർന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ റോബിൻ തിരുമല. റോഷൻ ആൻഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകൻ.


കെ മധു സംവിധാനം ചെയ്യുന്ന ചരിത്ര ചിത്രം മാർത്താണ്ഡവർമ കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് റോബിൻ. റാണ ദഗുപതിയാണ് മാർത്താണ്ഡവർമയായി എത്തുന്നത്.

 

റോബിൻ തിരുമലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോർച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂർക്കോത്ത്‌ കുമാരന്റെ ആദ്യകാലകഥകളിൽ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂർക്കോത്ത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതർക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോൾ മലയാളികൾ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേൽത്തട്ടുകളിലുണ്ടായിരുന്നു.