ചുണ്ടത്ത് ചെത്തിപ്പൂചെണ്ടുവിരിഞ്ഞു; നവവധുവായി സുന്ദരിഭാവന

ചുണ്ടത്ത് ചെത്തിപ്പൂചെണ്ടുവിരിഞ്ഞു, കല്യാണചെമ്പൊന്നിൻ താലികിലുങ്ങി. നവവധുവായി ഭാവന അണിഞ്ഞൊരുങ്ങി. സ്വർണ്ണവർണ്ണമുള്ള സാരിയും ആന്റിക്ക് ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായി ഭാവന വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. കന്നട നിര്‍മ്മാതാവായ നവീനാണ് വരന്‍.  തിരുവമ്പാടി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ്. 

രാവിലെ ഒമ്പതിനും പത്തിനും മധ്യേയാണ് മുഹൂർത്തം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലും സത്കാര ചടങ്ങുകള്‍ നടക്കും.സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയുടെ മേയ്ക്കപ്പ്.