വീണ്ടും പഴയലുക്കിൽ ദിലീപ്, ചിത്രം കാണാം

നടിയെ ആക്രമിച്ച കേസിനോടനുബന്ധിച്ച ജയിൽവാസത്തിന് ശേഷം ദിലീപിനെ കണ്ടതെല്ലാം താടിവെച്ച ലുക്കിലാണ്. പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ പോസ്റ്ററിലും ഇതേ ലുക്ക് തന്നെയായിരുന്നു. ഇപ്പോൾ വീണ്ടും പഴയ ലുക്കിൽ എത്തിയിരിക്കുകയാണ് ദിലീപ്.  ബോളിവുഡ് ചിത്രങ്ങളിലും പ്രശസ്ത പരസ്യങ്ങളിലും അഭിനയിച്ച ജര്‍മന്‍കാരന്‍ ആന്‍ഡി വോണ്‍ ഇക്കിനൊപ്പം താടിയെടുത്ത് മീശയുടെ കട്ടിയൽപ്പം കുറച്ച് പഴയരൂപത്തിൽ നിൽക്കുന്ന ദിലീപിന്റെ ചിത്രം വൈറലാണ്. 

കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ നടക്കുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.