ആട് 2 മേക്കിങ് വിഡിയോ പുറത്തിറങ്ങി

തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കവുമായി പ്രദർശനം തുടരുന്ന ആട് 2 ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. അണിയറക്കാഴ്ചകളും കാണുന്നവരിൽ ചിരി പടർത്തുന്നതാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററുകളിൽ ഓടിയില്ലെങ്കിലും അതിന്റെ നഷ്ടം തീർക്കുന്ന പ്രദർശനമാണ് രണ്ടാംഭാഗത്തിന്റേത്. ഷാജി പാപ്പാനും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഡൂഡും ഒന്നിനൊന്ന മികച്ച പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്.