ദിസ് ഈസ് നോട്ട് എന്റര്‍ടെയ്ന്‍മെന്റ് ; ആ അപകട വിഡിയോ പുറത്ത്

ക്രിസ്മസ് റിലീസ് ആയി എത്തി മികച്ച വിജയത്തിലേയ്ക്ക് കുതിക്കുന്ന ചിത്രമാണ് ആട് 2. ചിത്രത്തിലെ നായക കഥാപാത്രമായ ജയസൂര്യയുടെ ഷാജി പാപ്പനെ പൊലെ തന്നെ ആരാധകരുടെ പ്രീതി നേടിയ കഥാപാത്രമാണ് വിനായകൻ അവതരിപ്പിച്ച ‘ഡ്യൂഡ്’ എന്ന കഥാപാത്രം. തീയറ്റേറുകൾ അക്ഷരാർത്ഥത്തിൽ ആവേശത്തിലായ സീനായിരുന്നു വിനായകന്റെ ‘ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്’ സീന്‍ എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്നതിനിടെ വിനായകന് അപകടം സംഭവിച്ചിരുന്നു. ഇതിന്റഎ വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. 

നിർമാതാവും നടനുമായ വിജയ് ബാബുവാണ് അഭിമുഖത്തിനിടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നു പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടെ വിനായകനുണ്ടായ അപകടം ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്ന് വിജയ് ബാബു പറഞ്ഞു. വിനായകൻ പിന്നിലേയ്ക്ക് ജിപ്പിന്റെ സമീപത്ത് നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു അത്. ആ സീൻ ചിത്രീകരിക്കുന്നതിനിടെ അപകടമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനെക്കാൾ വലുതായിരുന്നുവെന്ന് വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു.  

തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചു. നമ്മള്‍ വിചാരിച്ചു രണ്ടുമൂന്നു പേര്‍ തീര്‍ന്നെന്നു. കാരണം നാട്ടുകാരൊക്കെ കൂടി നില്‍ക്കുകയായിരുന്നു. ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പിൽ നിന്ന് വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് വിനായകന് അപകടമുണ്ടായത്.