‘വാരിക്കുഴിയിലെ കൊലപാതകം’ സിനിമയാകുന്നു. മണിയന്‍ പിള്ള മമ്മൂട്ടിയോട് പറഞ്ഞ കഥ

25 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും മണിയന്‍ പിള്ള രാജു മമ്മൂട്ടിയോട് ആ കഥ പറഞ്ഞിട്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ കണ്ടവരാരും ആ കഥയുടെ പേരും മറക്കില്ല. വാരിക്കുഴിയിലെ കൊലപാതകം. അന്ന് മദ്യലഹരിയില്‍ മോഹന്‍ലാലിനെ സാക്ഷിയാക്കി മമ്മൂട്ടിയോട് പറഞ്ഞ കഥ എന്നെങ്കിലും സിനിമയാകുമെന്ന് ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റായി വേഷമിട്ട മണിയന്‍പിള്ള രാജു പോലും വിചാരിച്ചിട്ടുണ്ടാകില്ല. ഇന്നലെ ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങിയ പുത്തന്‍ സിനിമയുടെ പേര് അതാണ്, വാരിക്കുഴിയിലെ കൊലപാതകം. ചിത്രത്തിന് മണിയന്‍പ് പിള്ള പറഞ്ഞ കഥയുമായി ബന്ധമുണ്ടോയെന്ന കാര്യമെല്ലാം സസ്പെന്‍സാണ്. കൊച്ചിയിലും ആലപ്പുഴയിലുമായി ചിത്രീകരണം നടക്കും. സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന മണിയന്‍ പിള്ള മനസ്സില്‍ സൂക്ഷിച്ച ആ കഥ അഭ്രപാളിയിലെത്തിക്കുന്നതും സിനിമാപ്രേമികളായ ഒരു സംഘമാണ്. യുവ സംവിധായകന്‍ രെജിഷ് മിഥിലയുടെ ആദ്യ സ്വതന്ത്ര സിനിമയാണിത്. കഥയും തിരക്കഥയും രെജിഷിന്റെ തന്നെയാണ്. 

സിനിമയില്‍ കാലുറപ്പിച്ച് തുടങ്ങുന്ന അമിത് ചക്കാലക്കലാണ് പ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖങ്ങള്‍ക്കൊപ്പം വാരിക്കുഴിയിലെ സിനിമ അനശ്വരമാക്കാന്‍ തഴക്കംവന്ന മുഖങ്ങളും ഉണ്ടാകും. മലയാളത്തിലെ ഏറ്റവും ജനപ്രിയ നടന്മാരില്‍ ഒരാളും സിനിമയില്‍ അതിഥിവേഷത്തിലെത്തും.  സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എംഎംകീരവാണി. ഗായിക ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂെട ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്. 

കോഴിക്കോട്ടെ യുവ വ്യവസായികളായ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. സിനിമയെ സ്നേഹിക്കുന്ന ഇരുവരുടെയും ആദ്യം സംരംഭമാണ് ഈ സിനിമ. കഥയിലെ പുതുമയും സംവിധായകന്റെ സമര്‍പ്പണ ബോധവുവാണ് പുതുമുഖ സംവിധായകന്റെ പരീക്ഷണത്തിന് മുതല്‍മുടക്കാന്‍ ഇരുവരും തയ്യാറായത്. 

25 വര്‍ഷം മുന്‍പ് പറഞ്ഞ കഥ സിനിമായകുമ്പോഴുണ്ടാകുന്ന സസ്പെന്‍സിനൊപ്പം വാരിക്കുഴിയിലെ കൊലപാതകം പെര്‍ഫെക്ട് സസ്പെന്‍സ് ത്രില്ലറായിരിക്കുെമന്നാണ് ടീമിന്റെ വിശ്വാസം. അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ തീരത്ത അനശ്വര പ്രതിഭകള്‍ക്ക് മുന്നില്‍ സിനിമ സമര്‍പ്പിക്കുന്നതായി ഫെയ്സ്ബുക്കില്‍ കുറിച്ച നിര്‍മ്മാതാക്കള്‍ പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ഥനയും ആവശ്യപ്പെടുന്നു.