മലയാളത്തിലെ യുവ സംവിധായകരില്‍ രണ്ടുപേരാകും ഇപ്പോള്‍ ഏറ്റവും വലിയ ആകാംക്ഷയിലും സമ്മര്‍ദത്തിലും കഴിയുന്നത്. മാസ്റ്റര്‍പീസിന്റെ സംവിധായകന് അജയ് വാസുദേവും ആട് രണ്ടിന്റെ സംവിധായകന് മിഥുന് മാനുവേൽ തോമസും. രണ്ടുപേരുടെയും ‘മാസ്റ്റര്‍പീസ്’ ചിത്രങ്ങള്‍ ഈ ക്രിസ്മസിന് തീയറ്ററില്‍ ഏറ്റുമുട്ടുകയാണ്. മമ്മൂട്ടിയുടെ വലിയ റിലീസ് ആയെത്തുന്ന ചിതമാണ് മാസ്റ്റര്‍ പീസെങ്കില്, മലയാള സിനിമയിലെ വലിയ ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നായ ഷാജി പാപ്പന്റെ രണ്ടാം വരവുമായാണ് ആട് എത്തുന്നത്.
ഈ ടെന്‍ഷനും സമ്മര്ദത്തിനുമിടയിലും രണ്ട് സംവിധായകരും സൗഹൃദം പങ്കിടുന്ന പുതിയ ചിത്രം സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അജയ് വാസുദേവ്. രണ്ട് ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സ്റ്റുഡിയോയില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രം. മാസ്റ്റര്‍ പീസ് 21നും ആട് രണ്ട് 22നും ആണ് തീയറ്ററിലെത്തുക എന്നാണ് വിവരം.