മമ്മൂക്ക കലക്കി, ഉണ്ണി കിടിലൻ, പണ്ഡിറ്റിന്റെ മാസ്റ്റർപീസ് റിവ്യൂ

മുഖ്യധാരാസിനിമയിലെ തൻറെ ആദ്യ മുഴുനീള കഥാപാത്രത്തെ ആഘോഷമാക്കി സന്തോഷ് പണ്ഡിറ്റ്. സിനിമയെയും മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനെയും വാഴ്ത്തി ഫെയ്സ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിനിമയിൽ മ്മൂട്ടി കലക്കിയെന്ന് പറയുന്ന പണ്ഡ‍ിറ്റ് മമ്മൂട്ടിയോടൊപ്പം തന്നെ ഉണ്ണി മുകുന്ദൻ കിടിലനായി എന്ന് വ്യക്തമാക്കുന്നു. ഉണ്ണിയുടെ ആക്ഷൻ സീനുകളെയും സന്തോഷ് പണ്ഡിറ്റ് വാനോളം വാഴ്ത്തുന്നു. ഉണ്ണിയുടെ കരിയറിലെ വഴിത്തിരിവാകട്ടെ സിനിമയെന്നും സഹതാരം ആശംസിക്കുന്നു. 

സന്തോഷ് പണ്ഡിറ്റിൻരെ പോസ്റ്റ് ഇങ്ങനെ

മാസ്റ്റർപീസ് സിനിമാ ഞാനിന്നലെ മലപ്പുറം ജില്ലയിലെ ഒരു തിയേറററിൽ വെച്ചു കണ്ടിരുന്നു.....ഈ മാസ് സിനിമയിൽ മമ്മൂക്ക കലക്കി.....അതു കഴിഞ്ഞാൽ ഏറ്റവും മികച്ച പ്രകടനം. കാഴ്ച വെച്ചത് ഉണ്ണി മുകുന്ദൻ സാറാണ്.....ഒരു ഒന്നൊന്നര performance....മമ്മൂക്കയോടൊപ്പം കിടിലൻ. Action കാഴ്ച വെച്ചു...

നല്ല stylish action scenes...

"Masterpiece"ന്ടെ ഷൂട്ടിങ്ങീനീടയിൽ അദ്ദഹവുമായ് പരിചയപ്പെടുവാനും ഒരു സൗഹൃദം ഉണ്ടാക്കുവാനും സാധിച്ചിരുന്നു...ഞങ്ങളുടെ ചില combination scenes ഉം ഈ സിനിമയിൽ.ഉണ്ടായീരുന്നു....

അദ്ദേഹത്തിന്ടെ കരിയറിൽ ഈ സിനിമാ ശരിക്കും ഒരു നല്ല വഴിത്തിരിവാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു...

All the best....