ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്; പരസ്യത്തിലെ കുഞ്ഞ് ഇപ്പോൾ പതിനേഴുകാരി

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്, ഒരിടത്തു ചാരം, ഒരിടത്തു പുക.... ഇൗ വാചകങ്ങള്‍ കേൾക്കാത്ത മലയാളികൾ ആരും തന്നെ കാണില്ല‌. പുകവലിക്കുന്ന അച്ഛന്റെ മുഖത്തു ദയനീയ ഭാവത്തിൽ നോക്കുന്ന കുട്ടിയെ ആരും മറക്കില്ല. എന്നാൽ അവളിന്നു കൊച്ചുകുട്ടിയല്ല. വളർന്നു വലുതാ‌യി. തീയറ്ററിൽ പോയി കാണുന്ന ഓരോ സിനിമയ്ക്കും തന്റെ കുട്ടിക്കാല സമരണകൾ ഒർമിക്കാൻ സൗഭാഗ്യം ലഭിച്ച പെൺകുട്ടി. അവളാണ് സിമ്രാൻ നട്ടേക്കർ. 

ഏഴു വയസുള്ളപ്പോഴാണ് കക്ഷി പരസ്യത്തിൽ അഭിനയിച്ചത്. 2008 ആരോഗ്യ സാമൂഹ്യ മന്ത്രാലയമാണ് സിമ്രാനെ ഉൾപ്പെടുത്തി പരസ്യം നിർമിച്ചത്.45 സെക്കന്റ് ദൈര്‍ഘ്യമുള്ള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടിയെ ഇന്ന് കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. ഇപ്പോൾ 17 വയസുണ്ട് സിമ്രാന്. ഇൻസറ്റഗ്രാമിൽ 38000 ഫോളോവേഴ്സ് ഉള്ള സിമ്രാന് നിറയെ ആരാധകരും ഉണ്ട്. പല ബോളിവുഡ് സിനിമകളിലും പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട് സിമ്രാൻ.