അൻസിബയുടെ പെണ്ണൊരുത്തിക്ക് മഞ്ജുവിന്റെ പിന്തുണ

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങൾ പ്രമേയമാക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായാണ് ചിത്രം നിർമിച്ചത്. സ്ത്രീ ശാക്തീകരണം പ്രതിപാദിക്കുന്ന ചിത്രത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യരെത്തിയത് സദസിനും ആവേശമായി. 

സ്ത്രീയെ ഒരു സ്വതന്ത്ര്യവ്യക്തിയായി കാണുകയെന്ന സന്ദേശമാണ് ഹ്രസ്വചിത്രം പറയുന്നത്. സ്ത്രീകളെ ബഹുമാനിക്കാൻ തയാറല്ലാത്ത സമൂഹത്തിനുള്ള മുന്നറിയിപ്പാണ് പെണ്ണൊരുത്തി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഹ്രസ്വചിത്രം പുറത്തിറക്കി. പിന്തുണയുമായി നടി മഞ്ജു വാര്യരുമെത്തി. 

നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ സിനിമാതാരം അൻസിബ മുഖ്യകഥാപാത്രമാകുന്നു. ജില്ലാ കമ്മിഷണർ ഒാഫിസിൽ സീനിയർ ക്ലർക്കായ സുധികൃഷ്ണനാണ് സംവിധാനം.