ശാന്തിയുടെ നഷ്ടം അവർക്കേ അറിയൂ; കണ്ണുനനയ്ക്കുന്ന വീഡിയോ

"അയാള്‍ക്ക് അവളെ അറിയില്ല.അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്"- നെയ്പായസം, കമല സുരയ്യ

ശിശുദിനത്തില്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ പങ്കുവച്ച വീഡിയോ കാണുമ്പോൾ ഓർത്തുപോകുന്നത് കമല സുരയ്യയുടെ നെയ്പായസത്തിലെ വരികളാണ്.  . അന്തരിച്ച ഭാര്യ ശാന്തി മകള്‍ ദിയയെ നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്ന വീഡിയോയാണ് ബിജിപാല്‍ പങ്കുവെച്ചത്. അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകള്‍ ആസ്വദിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ഇളയമകൾ ദിയ. ഇടയ്ക്ക് ഉണ്ണക്കണ്ണനെപ്പോലെ മാമൂട്ടുമ്പോള്‍ വായ തുറക്കുന്നുണ്ട്. 

പിന്നെ എഴുന്നേറ്റ് നിന്ന് അമ്മയ്ക്ക് ചുറ്റും ചുവടുവച്ചുള്ള ഓട്ടമായി. മൂത്ത മകന്‍ ദേവദത്തനാണ് ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയത്. കുഞ്ഞനുജത്തിക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നമുണ്ട് ഏട്ടന്‍ സംവിധായകന്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം. മുപ്പത്തിയാറു വയസായിരുന്നു.  ശാന്തി രാമന്റെ ഏദന്‍തോട്ടത്തിനുവേണ്ടി ആടിയ നൃത്തവും അമ്മയുടെ ഓര്‍മയില്‍ മക്കള്‍ പാടിയ പാട്ടുമെല്ലാം ബിജിബാല്‍  പങ്കുവച്ചിട്ടുണ്ട്.