ഋതുമതിയെ ആചാരമതിലിനാല്‍ തടയില്ല അയ്യന്‍; ബിജിപാലിന്റെ 'അയ്യൻ ഗാനം' വൈറൽ

ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വൻ കോലാഹലങ്ങൾക്കു വഴിവച്ചത്. രാഷ്ട്രീയ പാർ‌ട്ടികളും പ്രതിഷേധ കോട്ട കെട്ടിയതോടെ ശബരിമല കലാപഭൂമിയായി. ശബരിമലയെ ചൊല്ലി വിവാദങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കാലിക പ്രസ്കതമായ ഗാനമെഴുതി ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവ് ഹരിനാരായണനും സംഗീത സംവിധായകൻ ബിജിപാലും. ആരാണ് യഥാർത്ഥ അയ്യൻ എന്ന ചിന്തയിൽ നിന്നാണ് ഈ പാട്ട് ഉണ്ടായത്. 

നീ തന്നെയാണു ഞാന്‍ എന്ന് ഓതിക്കൊണ്ടു നില്‍ക്കുന്ന കാനന ജ്യോതിയാണ് അയ്യന്‍ എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. ഹരിനാരായണനും ബിജിബാലും തന്നെയാണ് കറുപ്പു ധരിച്ച് താളമിട്ടു പാടി അഭിനയിക്കുന്നത്.നീ തന്നെയാണു ഞാന്‍ എന്ന് ഓതിക്കൊണ്ടു നില്‍ക്കുന്ന കാനന ജ്യോതിയാണ് അയ്യന്‍ എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. ഹരിനാരായണനും ബിജിബാലും തന്നെയാണ് കറുപ്പു ധരിച്ച് താളമിട്ടു പാടി അഭിനയിക്കുന്നത്. ഛായാഗ്രഹണം പ്രയാഗ് മുകുന്ദൻ. ഇരുവരും ചേര്‍ന്ന് ഒരുക്കുന്ന ആല്‍ബം ബിജിബാലിന്റെ ബോധി സൈലന്റ് സ്‌കേപ് ആണ് പുറത്തിറക്കിയിരിക്കുന്നത്.