‘പൂജ ചെയ്യാൻ വന്നാൽ അത് ചെയ്യണം. അല്ലാതെ സെൽഫിയെടുക്കുകയല്ല വേണ്ടത്’ പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ കണക്കിന് ശകാരിച്ചത് സാക്ഷാൽ ജയാ ബച്ചനാണ്. നടി ഹേമ മാലിനിയുടെ മകൾ ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് അതിഥിയായെത്തിയതായിരുന്നു ജയാബച്ചൻ.
വൻ താരനിരയായിരുന്നു ചടങ്ങിനെത്തിയത്. എല്ലാവരേയും ഒരുമിച്ച് കണ്ടതോടെ പൂജാരിയുടെ നിയന്ത്രണം വിട്ടു. പൂജ നിർത്തി പിന്നെ സെൽഫിയെടുക്കുന്നതിലായി ശ്രദ്ധ. ഇത് കണ്ടതോടെ ജയബച്ചന് ദേഷ്യം വന്നു. ‘ആദ്യം പൂജ ചെയ്യൂ, സെല്‍ഫിയൊക്കെ പിന്നീട് എടുക്കാം’ ജയാ ബച്ചന് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 27നാണ് ഇഷയുടെ ബേബി ഷവർ ചടങ്ങ് നടത്തിയത്. അന്ന് ഇഷയും ഭർത്താവ് ഭരത് ടക്താനിയും വീണ്ടും വിവാഹിതരായത് വലിയ വാർത്തയായിരുന്നു. സിന്ധി ആചാര പ്രകാരമുള്ള വിവാഹമായിരുന്നു നടന്നത്.