യുവതാരം സിജു വിൽസൺ വിവാഹിതനായി. ശ്രുതിയാണ് വധു. മെയ് 28ന് കൊച്ചിയിൽവെച്ചായിരുന്നു വിവാഹം. ഇരുവരുടേതും പ്രണയവിവാഹമാണ്.
ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. തുടർന്ന് അങ്കമാലി, തുറവർ കൺവൻഷനൽ സെന്ററിൽ റിസപ്ഷനും നടന്നു.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് വിൽസൺ ജോസഫ് അഭിനയജീവിതത്തിനു തുടക്കമിടുന്നത്. 2013ൽ നേരം, പിന്നീട് അൽഫോൻസിന്റെ തന്നെ പ്രേമം എന്നീ സിനിമകളിലൂടെ സിജു ശ്രദ്ധനേടി.
സിജു നായകനായി എത്തിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ഒമർ ലുലു ആയിരുന്നു സംവിധാനം. കട്ടപ്പനയിലെ ഋത്വിക് റോഷനിലാണ് സിജു അവസാനം അഭിനയിച്ചത്.