കോവിഡ് വാക്സീനേഷന് പ്രോത്സാഹനം; വായ്പാ സ്കീമുമായി ഇൻഡൽ മണി

കോവിഡ് വാക്സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വായ്പാ സ്കീമുമായി ഇന്‍ഡല്‍ മണി. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് മുഴുവന്‍ എല്‍ടിവി ഉപയോഗിച്ച് 11.5 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ വായ്പ നേടാം. ഇന്‍ഡല്‍ ഇന്ത്യ ഫൈറ്റ് എഗെയ്‍‍‍ന്‍സ്റ്റ് കൊറോണ എന്ന പേരിലാണ് പുതിയ സ്കീം. 

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇ‍ന്‍ഡല്‍ മണി ജനങ്ങള്‍ക്കും നാടിനുമൊപ്പമാണ്. കഴിഞ്ഞ മെയ് മുതല്‍ കോവിഡ് വാക്സിനേഷന്‍ ഡ്രൈവുകള്‍ വഴി രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കിയിരുന്നു. ഇതിന്റെ രണ്ട് ഘട്ടവും ഏകദേശം പൂര്‍ത്തിയായി. കോവിഡില്‍ തളര്‍ന്ന സമ്പദ്ഘടനയെ വീണ്ടെടുക്കുന്നതിനു ജനങ്ങള്‍ക്ക് ഉപകാരപ്രദമാവും വിധവുമാണ് പുതിയ സ്വര്‍ണ വായ്പ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. 

ഇന്ത്യ എഗെയിന്‍സ്റ്റ് കൊറോണ എന്ന പേരില്‍ തുടങ്ങിയ സ്കീമില്‍ വായ്പ ലഭിക്കാനുള്ള ആദ്യ നിബന്ധന ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം എന്നതാണ്. വാക്സിനെടുത്തതിന്റെ സെര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരം 75 ശതമാനം ഫുള്‍ എല്‍.ടി.വിയും ഉപയോഗിച്ച് വായ്പ സ്വീകരിക്കാം. 11.5 ശതമാനമാണ് പലിശനിരക്ക്. 

ഒരു വര്‍ഷകാലയളവില്‍ പ്രോസസിങ് ഫീസൊന്നും ഇല്ലാതെയാണ് വായ്പ നല്‍കുന്നത്. കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി. കൂടുതല്‍ സ്കീമുകള്‍ ഭാവിയില്‍ വരുമെന്നും ഇന്‍ഡല്‍ ഉറപ്പ് നല്‍കുന്നു