യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ എക്സ് യു വി ത്രീ ഡബ്ള്‍ ഒയും

യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ എക്സ് യു വി ത്രീ ഡബ്ള്‍ ഒയും. ഇതേവിഭാഗത്തിലെ മറ്റു വാഹനങ്ങൾക്ക് വെല്ലുവിളിയാകുന്ന സവിശേഷതകളോടെയാണ് ത്രീ ഡബ്ള്‍ ഓയുടെ വരവ്. മുംബൈയിൽ നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. 

കരുത്ത്, സുരക്ഷ, ഇന്ധനക്ഷമത, പുതുമ തുടങ്ങിയ സവിഷേതകളോടെയാണ് മഹീന്ദ്രയുടെ പുതിയ എക്സ് യു വി 300 നിരത്തിലിറങ്ങുന്നത്. മുൻപിലെ ചെറിയഗ്രില്ലുകളും സൈഡിലേക്ക് നീണ്ടുകയറുന്ന ഹെഡ്‌ലൈറ്റുകളും വാഹനത്തിന് എസ് യുവി ലുക്ക് നൽകുന്നു. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺ‌ട്രോൾ സിസ്റ്റം. ക്രൂ കൺ‌ട്രോൾസിസ്റ്റം എന്നീ അത്യാധുനിക സംവിധാനങ്ങൾ  സജ്ജീകരിച്ച വാഹനത്തിൽ, ഓട്ടൊമാറ്റിക് ഹെഡ്‌ലാമ്പ് -വൈപ്പർ  ഉള്പെടുത്തിയതും പ്രത്യേകതയാണ്. ഇതാദ്യമായി മുൻവശങ്ങളിലും പാർക്കിംഗ് സെൻസറുകളും ഘടിപ്പിച്ചു. ഏഴ് എയർ ബാഗ്, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാലു വീലിലും ഡിസ്ക് ബ്രേക്ക് തുടങ്ങിയവയൊക്കെ മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയിലുണ്ട്.

ഡ്യൂവൽടോൺ ക്യാബിൻ ഇന്റീരിയറിലെ മോടികൂട്ടുന്നു. 8.0 ഇൻഫൊ‌ടെയിൻ‌മെന്റ് സിസ്റ്റവും എടുത്തുപറയേണ്ടതാണ്. 123 എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വേരിയന്റുകളിൽ ലഭ്യമാകുന്ന വാഹനത്തിനു 17 മുതൽ, 20 കിലോമീറ്റർവരെ മൈലേജും കമ്പനി അവകാശപ്പെടുന്നു. ഏഴുലക്ഷത്തി തൊണ്ണൂറായിരം മുതലാണ് എക്സ് യു വി 300നു വിലയിട്ടിരിക്കുന്നത്.. 2020ൽ ഇതേ സെഗ്മെന്റിൽ പുതിയ ഇലക്ട്രിക് വാഹനവും പുറത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.