ഈ ഫോണുകളിൽ നാളെ മുതൽ വാട്സാപ്പ് ലഭിക്കില്ല

ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു സോഷ്യൽമീഡിയ. വാട്സാപ്പും ഫേസ്ബുക്കുമില്ലാത്ത ഒരു ദിനം ഇന്ന് ചിന്തിക്കാൻ പോലുമാകില്ല. 

ചില മൊബൈൽ ഫോണുകളിൽ ഇന്നു മുതൽ വാട്സാപ്പ് സേവനം ലഭ്യമായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. നോക്കിയ സിംപ്യൻ എസ് 60, ബ്ളാക്ക്ബറി ഒഎസ്, ബ്ളാക്ബറി 10, വിൻഡോസ് ഫോൺ 8.0. ഒഎസ് തുടങ്ങിയ മോഡലുകളിൽ വാട്സാപ്പ് സേവനം നിലച്ചു. നോക്കിയ എസ് 40 ഫോണുകളിലും ഇനി മുതൽ വാട്സാപ്പ് ലഭിക്കില്ല. 2018 ജൂണിൽ തന്നെ സേവനം അവസാനിപ്പിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. 

ഏറെ നാൾ മുൻപേ ഇക്കാര്യം അറിയിച്ചിരുന്നു. ആൻഡ്രോയിഡിന്റേയും ഐഒഎസിന്റേയും പഴയ പതിപ്പുകളിലുമാണ് വാട്സാപ്പ് സേവനം നിർത്തലാക്കുന്നത്. ഈ പ്ളാറ്റ്ഫോമുകളിൽ കൂടുതൽ അപ്ഡേഷൻസും ഡെവലപ്പിങ്ങും കമ്പനി ഇനി നടത്തുകയില്ല. 2020 ഓടെ പൂർണമായും സപ്പോർട്ട് നിർത്തലാക്കും. സേവനം നിർത്തലാക്കുന്നത് ഉപഭോക്താക്കളെ അധികം വലക്കില്ലെന്ന നിഗമനത്തിലാണ് വാട്സാപ്പ് അധികൃതർ.