വിപണി പിടിക്കാൻ ഗാഗ് പഴം

പഴവര്‍ഗങ്ങളുടെ കലവറയായ മറയൂരില്‍നിന്ന്  പുതിയൊരു പഴം കൂടി വിപണിയിലേയ്ക്ക്. തായ്‌ലന്റ് സ്വദേശിയായ  ഗാഗ് പഴമാണ് മറയൂരിലെ മണ്ണിലും വിളയുന്നത്.  നല്ലവിലകിട്ടുന്ന ഒൗഷധഗുണമുള്ള പഴത്തിന്റെ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.

മറയൂര്‍ ദെണ്ടുകൊമ്പ് സ്വദേശി ജോസിന്റെ വീട്ടുമുറ്റത്താണ് ഗാഗ് ചെടി ഇങ്ങനെ കായ്ച്ചുനില്‍ക്കുന്നത്.  വിത്ത്, തണ്ട്,് കിഴങ്ങ് എന്നിവയാണ് നടീല്‍വസ്തുക്കള്‍.  ഗാഗിന് പ്രത്യേക പരിചരണം ആവശ്യമില്ല.പഴത്തിന്  കിലോയ്ക്ക് 700  മുതല്‍ 1000 രൂപ വരെ വില ലഭിക്കും. മധുരപാവല്‍ എന്നാറിയപ്പെടുന്ന ഗാഗ്– തായ്‌ലന്റ്, ഓസ്ട്രേലിയ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷിചെയ്ത് വരുന്നത്.  

പഴമായും പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാം. ഇവ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ഏറ്റവും നല്ല  ഔഷധമായും ഗാഗ് പഴം.  ഉപയോഗിക്കുന്നുണ്ട്.