കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായമെത്തിച്ച് പതഞ്ജലിയും

വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളെ സഹായിക്കാന്‍ ടൂത്ത് പേസ്റ്റ് മുതല്‍ ശുദ്ധജലം വരെ 50 ലക്ഷം രൂപയുടെ സാധനങ്ങള്‍‌ പതഞ്ജലി എത്തിച്ചുകൊടുത്തതായും യോഗാ ഗുരു രാംദേവ് പറഞ്ഞു. ഒരു കോടി രൂപയുടെ സാധനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ വീണ്ടും എത്തിക്കും. മൊത്തം രണ്ടുകോടിയുടെ സാധനങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.