കേരളത്തിന് കൈത്താങ്ങ്; ഹാവെല്‍സ് ഇന്ത്യ 5 കോടി രൂപ നല്‍കി

പ്രമുഖ ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാതാക്കളായ ഹാവെല്‍സ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്തു. ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡിന്‍രെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ അനില്‍ റായ് ഗുപ്ത ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് കൈമാറി. കമ്പനിയിലെ മറ്റംഗങ്ങളും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു. 

സംസ്ഥാനസ സര്‍ക്കാരിന്‍റെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം കമ്പനിയിലെ മുഴുവന്‍ പേരും ഒരു ദിവസത്തെ വേതനം നല്‍കും. കേരളീയര്‍ അസാമാന്യമായ കരുത്തോടെ ഈ പ്രതിസന്ധി മറുകടക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ അനില്‍ റായ് ഗുപ്ത പറഞ്ഞു.