ഉഗ്രന്‍ സ്വാതന്ത്ര്യദിന ഓഫറുമായി എയർടെൽ; ചെയ്യേണ്ടത്...

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ഉഗ്രൻ ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനികൾ. ഏറ്റവുമൊടുവില്‍ എയർടെല്‍ ആണ് ഉഗ്രൻ സ്വാതന്ത്രദിന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. 

എയർടെൽ പേമെന്റ് ബാങ്ക് വഴി റീചാർജ് െചയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുകയെന്ന് കമ്പനി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. എയർടെൽ പേമെന്റ് ബാങ്ക് ഉപയോഗിച്ച് റീചാർജ് ചെയ്താൽ 250 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 300 പേര്‍ക്ക് ഓരോ മണിക്കൂറിലും പ്രത്യേക സമ്മാനങ്ങളുമുണ്ട്. 

ഇതിനു പുറമേ എയർടെൽ ആപ്പ് ഉപയോഗിച്ച് 399 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ആഗസ്റ്റ് 15 വരെയാണ് ഓഫർ ലഭ്യമാകുക.