ഗ്രാമീൺ ബാങ്ക് ഇന്റർനെറ്റ് ബാങ്കിങ് രീതിയിലേക്ക്; ഓണത്തിന് മുൻപ് തുടങ്ങും

ഐ.ടി അധിഷ്ഠിത ബാങ്കിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേരള ഗ്രാമീണ്‍ ബാങ്ക്. ഒണത്തിന് മുമ്പ് ഇന്റര്‍നെറ്റ് ബാങ്കിങ് ആരംഭിക്കാനാണ് തീരുമാനം. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പത്ത് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും ബാങ്ക് ലക്ഷ്യമിടുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം സമഗ്രവളര്‍ച്ചയാണ്  കേരള ഗ്രാമീണ്‍ ബാങ്ക് ലക്ഷ്യമിടുന്നത്.മൊത്തം ബിസിനസില്‍ നാലായിരം കോടിരൂപയുടെ വര്‍ധനയും , വായ്പകളില്‍ ആയിരം കോടിയുടെ വര്‍ധനയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കും. ഇതിനായി 12400 കോടിരൂപ മാറ്റിവയ്ക്കും. നിലവില്‍ ബാങ്കിന്റെ മൊത്തം വായ്പയുടെ 63 ശതമാനവും നല്‍കിയിരിക്കുന്നതി കാര്‍ഷീക മേഖലയക്കാണ്. ഇടപാടുകള്‍ എളുപ്പമാക്കുന്നതിനും കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനുമായി ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യമുള്‍പ്പെടെ ആരംഭിക്കും. ചെയര്‍മാന്‍ നാഗേഷ് ജി. വൈദ്യയാണ് ബാങ്കിന്റെ ഭാവി പരിപാടികള്‍ വിശദീകരിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വായ്പ..നിക്ഷേപ അനുപതാത്തില്‍ ബാങ്ക് എത്തിയതായും ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. പ്രവര്‍ത്തന ലാഭം 304 കോടിരൂപയിലെത്തിയതും നേട്ടമാണ്. നിലവില്‍ വിദ്യാഭ്യാസ വായ്പകളിലാണ് കിട്ടക്കടങ്ങള്‍ കൂടുതല്‍. വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി കൂടുതല്‍പേര്‍ പ്രയോജനപ്പെടുത്തിയതിലൂടെ ഇതിന്റെ തോത് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടെന്ന ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ 630 ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്.